top of page
Professional-Web-Solutions-logo
MILLET_VILLAGE-removebg-preview.png

കഷ്ടപ്പെട്ട് കഴിക്കേണ്ട ഒന്നല്ല മില്ലറ്റ് (ചെറുധാന്യങ്ങൾ) പകരമോ...., ഇഷ്ടപ്പെട്ട് കഴിക്കേണ്ടതാണ്....

  • Writer: Renjith R
    Renjith R
  • Apr 3
  • 1 min read

രാവിലെ റാഗിദോശ, രാത്രി ചാമക്കഞ്ഞി എന്നൊക്കെ തീരുമാനിക്കും, പക്ഷേ കഴിക്കാനൊരു രസമില്ല’, എന്നു പറയുന്ന മില്ലറ്റ് സ്നേഹികൾ പലരുമുണ്ട് നമുക്കിടയിൽ...

ചെറുധാന്യങ്ങളുടെ ആരോഗ്യമേന്മകളെക്കുറിച്ചൊക്കെ അവർക്കറിയാം. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ ചെറുധാന്യങ്ങൾക്കുള്ള കഴിവിനെക്കുറിച്ചും അവർക്ക് ബോധ്യമുണ്ട്. പക്ഷേ, രുചിയാണു പ്രശ്നക്കാരൻ...


അരിഭക്ഷണം കഴിച്ചു ശീലിച്ചവർക്ക്, ചെറുധാന്യങ്ങളിലേക്കു വഴിമാറുക അത്ര എളുപ്പമല്ലെന്നു തന്നെയാണിതൊക്കെ ബോധ്യമാക്കുന്നതെന്ന്, ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ....


ഇത്രയേറെ പോഷകമൂല്യമുണ്ടായിട്ടും ചെറുധാന്യങ്ങളിൽനിന്ന് ആളുകളെ അകറ്റുന്നത് അതിന്റെ രുചിയില്ലായ്മയാണെങ്കിൽ ആ പ്രശ്നം പരിഹരിക്കുക എന്ന തീരുമാനത്തിന് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ചും (ICAR) കാർഷിക വിജ്ഞാന കേന്ദ്രം, പട്ടാമ്പിയും (KVK) കൂടെ സഹായിച്ചപ്പോൾ  പിറന്നത് രുചികരമായ ഒട്ടേറെ മില്ലറ്റ് വിഭവങ്ങൾ. അരിവിഭവങ്ങളുടെ അതേ രുചിയും മണവും നിറവുമുള്ള വിഭവങ്ങൾ.


അരിവിഭവങ്ങളുടെ അതേ രുചിയും മണവും നിറവുമുള്ള മില്ലറ്റ് ദോശയും ഇഡ്ഡലിയും പുട്ടും ഉപ്പുമാവുമൊക്കെ ഉണ്ടാക്കും വിധം എല്ലാത്തിന്റെയും ഇൻസ്റ്റന്റ് റെഡി ടു കുക്ക് മിക്സുകൾ അറ്റ്ഫാമിൽ നിന്നും മില്ലറ്റ് സ്നേഹികളുടെ അടുക്കളകളിലേക്ക് എത്തി തുടങ്ങി...


‘‘പ്രമേഹം ഉൾപ്പെടെ ജീവിതശൈലീരോഗങ്ങളുമായി എത്തുന്നവരോട് അരിഭക്ഷണം കുറച്ച്, ലോ–കാർബ് ഡയറ്റിലേക്കു മാറണം എന്നത് പെട്ടന്ന് നടക്കില്ല തന്നെ. കാരണം ശീലിച്ച ഭക്ഷണം പെട്ടെന്നു മാറുന്നത് പലർക്കും മാനസിക സമ്മർദവും ഉണ്ടാക്കാം. എന്നാൽ, ഓരോരുത്തരുടെയും ശാരീരികശേഷിക്കും രോഗങ്ങൾക്കും അനുസൃതമായി ഒരു നേരമെങ്കിലും ഭക്ഷണം ചെറുധാന്യ വിഭവങ്ങളാക്കുന്നത് വലിയ ഗുണം ചെയ്യുമെന്നത് സത്യം തന്നെയാണ്...

പ്രാതലിനെങ്കിൽ, ആദ്യവിഭവമായി തമിഴ്നാട്ടുകാരുടെ തനതു പാനീയമായ ‘കമ്പം കോള്’ കഴിക്കാം. വയറിനുള്ളിൽ, ദഹനത്തിനു സഹായകമായ നല്ല ബാക്ടീരിയകളെ വളർത്തുന്ന പ്രോബയോട്ടിക് ഡ്രിങ്ക് ആയ കമ്പം കൂള് പ്രാതലാക്കുന്നത് തന്നെ വളരെയധികം അനുയോജ്യമാണ്..

ഈ കടുത്ത വേനലിൽ ശരീരം തണുക്കാനും അത്യുത്തമം. കമ്പം കൂള് കഴിച്ചു കഴിഞ്ഞാൽ അടുത്തതായി വെജിറ്റബിൾ സാലഡ്, പിന്നെ മില്ലറ്റ് ഇഡ്ഡലിയോ ദോശയോ ഒക്കെയാകാം. അതു കഴിച്ചു കഴിയുമ്പോൾ മേമ്പൊടിയായി ഒരു മില്ലറ്റ് മധുര വിഭവും!!! ശുഭം.....


മാത്രമല്ല, ബാല്യത്തിൽതന്നെ മില്ലറ്റ് വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷ്യശീലങ്ങൾ വളർത്തും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന മില്ലറ്റ് ഹൽവയും കേക്കും പേൾ മില്ലറ്റ് ഡ്രിങ്കുമെല്ലാം പരീക്ഷിക്കുവുന്നത് തന്നെയാണ്.

മില്ലറ്റിന്റെ മേന്മ ആളുകളെ ബോധ്യപ്പെടുത്തി ആരോഗ്യകരമായി രീതിയിൽ പ്രകൃതിസൗഹൃദകൃഷി പ്രോത്സാഹനം തന്നെയാണ് അറ്റ്ഫാം ലക്ഷ്യമിടുന്നത്...


ഓർഡറുകൾക്കും വിശദവിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:

ATFAM (Attappadi Tribal Farmers Association for Millets)

മിനി സിവിൽ സ്റ്റേഷൻ, അഗളി, അട്ടപ്പാടി, പാലക്കാട്

മൊബൈൽ & വാട്ട്സാപ്പ്: +91 9544808860

ഇ-മെയിൽ: atfamattappadi@gmail.com, വെബ്സൈറ്റ്: www.attappadimillets.co.in

അട്ടപ്പാടിയിലെ പാരമ്പര്യ കൃഷിയെയും ഗോത്ര കർഷകരെയും പിന്തുണച്ച് ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് ഇന്ന് തന്നെ മാറാം.


 
 
 

Comments


bottom of page